Connect with us

NATIONAL

സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി

Published

on


ഭുവനേശ്വര്‍:  ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. ദുരന്തസ്ഥലം കൂടാതെ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അപകടസ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി പ്രധാനമന്ത്രി സംഭവസ്ഥലത്ത് ചര്‍ച്ച നടത്തി.  

അതേസമയം, ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് ധനസഹായം നല്‍കുന്നത്.  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍(പിഎംഎന്‍ആര്‍എഫ്) നിന്നാണ് ധനസഹായം വിതരണം ചെയ്യുന്നത്.

Continue Reading