Connect with us

KERALA

ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണം താമസിക്കാന്‍ സ്വന്തമായൊരു വീടു കിട്ടണം. .ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ നിവേദനങ്ങളുടെ കൂമ്പാരം

Published

on

കോട്ടയം: ജനനായകന്‍ ഉമ്മന്‍ചാണ്ടി വിടവാങ്ങിയിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്ക് ഒരു തീര്‍ഥയാത്ര പോലെ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. വലിയൊരു വിഭാഗം ഉമ്മന്‍ചാണ്ടിയെ ദൈവതുല്യനായി കണ്ടു തുടങ്ങി എന്നതിന് തെളിവാണിത്.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ നിവേദനങ്ങളും പരാതികളുമായി ഒട്ടേറെ പേര്‍ എത്തുന്നതും കാണാം. മക്കളുടെ പഠനവും വിവാഹവും നടക്കാനുള്ള അപേക്ഷകള്‍ മുതല്‍ കടബാധ്യതയില്‍ നിന്ന് കരകയറ്റണമെന്ന് അഭ്യര്‍ഥിച്ചുള്ള പ്രാര്‍ഥനകള്‍ വരെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക മുന്നില്‍ കാണാം.

ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച അദ്ദേഹം, നിരവധി പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ നടത്തിയ പ്രാര്‍ഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് പറഞ്ഞ് സംഗീതയും, താമസിക്കാന്‍ സ്വന്തമായൊരു വീടു കിട്ടണമെന്ന അപേക്ഷയുമായി അമ്പിളിയും ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ നിവേദനം നല്‍കി.

കൂടാതെ, കുടുംബ പ്രശ്‌നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് എത്തുന്നത്.”

Continue Reading