Connect with us

NATIONAL

രാഹുൽ ഗാന്ധി. ഓഗസ്റ്റ് 12, 13 തിയതികളിൽ  രാഹുൽ വയനാട്ടിൽ സന്ദർശനം നടത്തും.

Published

on

ന്യൂ ഡൽഹി: സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. ഓഗസ്റ്റ് 12, 13 തിയതികളിലാണ് രാഹുൽ വയനാട്ടിൽ സന്ദർശനം നടത്തുക. പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ വയനാട്ടിലേക്കെത്തുന്നത്.

അപകീർത്തിക്കേസിൽ രണ്ട് വർഷം തടവ് ശിക്ഷ നൽകിക്കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങിയത്. തിങ്കളാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചതിനു പുറകേ തന്നെ രാഹുൽ ലോക്സഭയിൽ എത്തിയിരുന്നു.

Continue Reading