Connect with us

KERALA

നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി.നാളെ അവസാനിക്കുന്ന സഭ ഇനി സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും.

Published

on

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി. നാളെ അവസാനിക്കുന്ന സഭ ഇനി സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഈ മാസം 24 വരെയാണ് സമ്മേളനം നേരത്തെ തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്. 24 കഴിഞ്ഞാല്‍ ഓണാവധിയായി. സമ്മേളനം തുടരുന്നത് പ്രചാരണത്തിന് എം.എല്‍.എ.മാര്‍ക്കും മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ തടസ്സമാവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സര്‍ക്കാരിന് സഭയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനുമാവില്ല.ഈ സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ഭരണപക്ഷവും പ്രതിക്ഷവും ധാരണയിലെത്തിയത്.

Continue Reading