Connect with us

KERALA

പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി നിബു ജോണ്‍

Published

on

കോട്ടയം: പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കോട്ടയം ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണ്‍. ചാണ്ടി ഉമ്മനെതിരെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം നിബു ജോണിനെ ബന്ധപ്പെട്ടതായി മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അത് പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് നിബു ജോണ്‍. ഇടത് നേതാക്കളോ മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ ബന്ധപ്പെട്ടിട്ടില്ല. ചാണ്ടി ഉമ്മനുവേണ്ടിയുള്ള പ്രചാരണത്തിലാണ് താനെന്നും നിബു ജോണ്‍ വ്യക്തമാക്കി.

‘അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് വരുമ്പോഴാണ് ഇത്തരമൊരു വാര്‍ത്ത അറിയാനിടയായത്. അപ്പോള്‍ തന്നെ നിഷേധിച്ചിട്ടുണ്ട്. സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. സിപിഎമ്മുമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായോ ഇത്തരമൊരു വിഷയത്തിൽ ഒരുതരത്തിലുമുള്ള ചര്‍ച്ച നടത്തിയിട്ടില്ല. അത്തരമൊരു സാഹചര്യം തന്നെയില്ല’, നിബു ജോണ്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി.

ആര് സ്ഥാനാര്‍ഥിയായി വന്നാലും രണ്ട് കൈയുംനീട്ടി സ്വീകരിക്കുക എന്നതാണ് ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രീതിയും ശൈലിയുമെന്നും നിബു ജോണ്‍ പറഞ്ഞു. ചാണ്ടി ഉമ്മനായി മുഴുവന്‍ സമയ പ്രചരാണ രംഗത്താണ് താനിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ആളും പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് നിബു ജോണ്‍.

Continue Reading