Connect with us

KERALA

മെത്ത ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു

Published

on

കോഴിക്കോട്: ചുവരിൽ ചാരിവച്ചിരുന്ന മെത്ത ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാനായി പോയ സമയത്താണ് മെത്ത തലയിലൂടെ വീണതെന്നാണ് കരുതുന്നത്. അമ്മ തിരിച്ചെത്തിയപ്പോൾ കുട്ടി മെത്തയ്‌ക്കടിയിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Continue Reading