KERALA
കാനം ചികിത്സയില്‍ കഴിയുന്ന ചിത്രം പ്രചരിപ്പിച്ചു; ആനി രാജയ്ക്ക് വിമര്‍ശനം

തിരുവനന്തപുരം: ചികില്‍സയില്‍ കഴിഞ്ഞിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ദേശീയ നേതാവ് ആനി രാജയ്ക്ക് വിമര്‍ശനം. മാസങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സമയത്ത് നേതാക്കള്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് സമൂഹമാധ്യമത്തിലിട്ടത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കാനം ഇക്കാര്യം സൂചിപ്പിച്ചു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. താന്‍ ചികില്‍സയില്‍ കഴിഞ്ഞപ്പോഴുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലിട്ടത് ശരിയായില്ലെന്ന് കാനം പറഞ്ഞു. കമ്മിറ്റിയിലെ അംഗങ്ങളും നടപടിയെ വിമര്‍ശിച്ചു. സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതു ശരിയല്ലെന്നായിരുന്നു വിമര്‍ശനം. അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അടുത്തു ചേരുന്ന കമ്മിറ്റികളിലും വിഷയം ചര്‍ച്ചയായേക്കും. ആരോഗ്യം വീണ്ടെടുത്ത കാനം ഇപ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമാണ്.”