Connect with us

Entertainment

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, നടനെ ഒതുക്കാനുള്ള നീക്കമെന്നും പരാതി

Published

on

ന്യൂഡൽഹി: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് അദ്ദേഹത്തെ വേദനപ്പിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു
   
തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താനിരിക്കെയാണ് നിയമനം. പദയാത്രയുടെ ബോർഡുകൾ വരെ സ്ഥാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ ചുമതല ഏറ്റെടുക്കാൻ സാദ്ധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നൽകിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി മൂന്ന് വർഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.

ഇതിന് പിന്നാലെ സുരേഷ് ഗോപിയെ പിൻതുണക്കുന്നവരും അദ്ധ്യക്ഷ പദത്തിനെതിരെ രംഗത്ത്. തളർത്താൻ കഴിഞ്ഞില്ല. പിന്നെയല്ലേ തകർക്കാൻ കഴിയുന്നത് തുടങ്ങിയ കമന്റുകളുമായ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിയെ അനുകൂലിക്കുന്നവർ വിമർശനം തൊടുത്തു വിട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നൽകാനും നീക്കമുണ്ട് ,

Continue Reading