Connect with us

KERALA

ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി ഓണം ബമ്പർ അടിച്ചത് പാണ്ഡ്യരാജിനും മൂന്ന് സുഹൃത്തുക്കൾക്കും

Published

on

പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി പാണ്ഡ്യരാജാണ് കോടീശ്വരനായത്. പാണ്ഡ്യരാജും മറ്റു മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നിവരാണ് പാണ്ഡ്യരാജിനെ കൂടാതെ ടിക്കറ്റില്‍ പങ്കാളികളായവര്‍. തിരുപ്പുര്‍ പെരുമനല്ലൂര്‍ സ്വദേശിയാണ് പാണ്ഡ്യരാജ്. ഇയാള്‍ നിലവില്‍ ചെന്നൈയിലാണ് ഉള്ളത്.

25 കോടിക്ക് അര്‍ഹമായ ടി.ഇ. 230662 നമ്പര്‍ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയാണ്. ടി. ഗുരുസ്വാമിയാണ് കടയുടമ. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍നിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് പാലക്കാട് വാളയാറില്‍ വിറ്റത്.

Continue Reading