Connect with us

KERALA

ലോക്‌സഭ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ല, ഗ്രൂപ്പ് കളിയും തമ്മിലടിയുമാണ് ഇപ്പോള്‍ നടക്കുന്നത്

Published

on

കണ്ണൂർ ; ലോക്‌സഭ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരന്‍. ഗ്രൂപ്പ് കളിയും തമ്മിലടിയുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രാദേശിക പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മാസങ്ങളേയുള്ളൂ. അതിനു വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തോ? ഒരുപാട് ഇടത്ത് നിഷ്‌ക്രിയമാണ്, സജീവമല്ല. ഒരു പ്രവര്‍ത്തനവും നടക്കാത്ത മണ്ഡലങ്ങളുണ്ട്. പരിശോധനയ്ക്ക് ശേഷം അത്തരം മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിട്ട് പുതിയ മണ്ഡലം കമ്മിറ്റികള്‍ ഉണ്ടാക്കും. കെ.സുധാകരന്‍ എന്ന നിലയ്ക്കല്ല, കെ.പി.സി.സി. പ്രസിഡന്റെന്ന നിലയില്‍ പറയുകയാണ്. മാറാന്‍ മനസ്സു കാണിക്കണം. തിരുത്താന്‍ മനസ്സു കാണിക്കണം. തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് പോകണം. ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ ഫലവും ചലനങ്ങളും പരിശോധിക്കും. അത് കാണണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Continue Reading