Entertainment
സിനിമ-സീരിയൽ നടി രഞ്ജുഷ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: സിനിമ-സീരിയൽ നടി രഞ്ജുഷ മേനോനെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 35 വയസായിരുന്നു. രാവിലെ 11 മണിയോടെയാണ് മരണ വിവരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്.
കലാരംഗത്ത് വളരെ സജീവ സാന്നിദ്ധ്യമാണ് രഞ്ജുഷ മേനോൻ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം എന്താണെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.