KERALA
സർക്കാറിന് തിരിച്ചടി നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു

സർക്കാറിന് തിരിച്ചടി
നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി : നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ, നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ നിർദേശത്തിനെതിരെ പറവൂർ നഗരസഭ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
മുനിസിപ്പാലിറ്റി കൗൺസിലിന്റെ തീരുമാനമില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിക്ക് മുനിസിപ്പാലിറ്റി നിയമ പ്രകാരം അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിലെ നിർദേശം മുനിസിപ്പാലിറ്റി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തത്