Connect with us

NATIONAL

അയോധ്യയിലെ രാമക്ഷേത്രം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി. രണ്ടുപേർ അറസ്റ്റിൽ

Published

on

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം.
സംഭവത്തിൽ ഗോണ്ട സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തഹർ സിങ് ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്‌നൗവിലെ ഗോമതി നഗറില്‍ നിന്നാണ് യുപി സെപ്ഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇവരെ പിടികൂടിയത്.

Continue Reading