Connect with us

NATIONAL

വൈ.എസ്. ശർമിള കോൺഗ്രസിൽ ചേർന്നു

Published

on

.

ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ്. ശർമിള കോൺഗ്രസിൽ ചേർന്നു. വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കുമെന്നും ശർമിള പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശർമിള പാർട്ടി അംഗത്വം സ്വീകരിച്ചത്. തെലങ്കാനയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറുന്നതിന് വൈഎസ്ആർ തെലങ്കാന പാർട്ടി സഹായിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു തന്നെ ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ശർമിള പാർട്ടിയിൽ ചേർന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന യോഗത്തിനു ശേഷം താനും പാർട്ടിയിലെ മറ്റു നേതാക്കളും എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിർണായകമായ പ്രഖ്യാപനം നടത്തുമെന്നും ശർമിള പറഞ്ഞിരുന്നു. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് ശർമിള

Continue Reading