Connect with us

NATIONAL

തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നൽകും 

Published

on

ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇതിനായി സർക്കാർ 238.92 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2.19 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഈ മാസം 10 ന് പണം ബാങ്ക് അക്കൗണ്ടിലെത്തും. സാധാരണ എല്ലാ മാസവും 15 നാണ് വീട്ടമ്മമാർക്കുള്ള വേതനം നൽകുന്നത്. ആദ്യഘട്ടത്തിൽ പൊങ്കലിന് കിറ്റു മാത്രമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഒരു കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും ഉള്‍പ്പടെ മറ്റ് സാധനങ്ങളാണ് പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 33,000 റേഷന്‍ കടകളില്‍ പൊങ്കല്‍ സമ്മാനം വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്ന ശ്രീലങ്കൻ തമിഴര്‍ക്കും പൊങ്കല്‍ സമ്മാനം നല്‍കും.

Continue Reading