International
ബംഗ്ലാദേശിൽ ഷേഖ് ഹസീന വീണ്ടും അധികാരത്തിൽ 300ല്‍ പകുതിയിലധികം സീറ്റുകളില്‍ വിജയിച്ചു

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വിജയം. തുടര്‍ച്ചയായ നാലാമൂഴമാണ് ഷേഖ് ഹസീന അധികാരത്തിലേറുന്നത്. അവാമി ലീഗ് 300ല്‍ പകുതിയിലധികം സീറ്റുകളില്‍ വിജയിച്ചതോടെയാണ് ഷേഖ് ഹസീന അധികാരം ഉറപ്പാക്കിയത്.
പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു തുടർച്ചയായ നാലാമൂഴം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 300 മണ്ഡലങ്ങളുള്ള രാജ്യത്ത് 299 സീറ്റുകളിലാണു വോട്ടെടുപ്പ്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ.
അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ ആരോപണം. രാഷ്ട്രീയ അക്രമങ്ങൾ വ്യാപകമായ ബംഗ്ലാദേശിൽ ഇത്തവണ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എട്ടു ലക്ഷം പൊലീസുകാരെ ആണ് നിയോഗിച്ചിരിക്കുന്നത്.