Connect with us

Entertainment

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു

Published

on

ചെന്നൈ: മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകൾ സംഭാവന ചെയ്‌ത പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.

തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം.200 ഓളം ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു.വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.1975ൽ പുറത്തിറങ്ങിയ “ലൗ ലെറ്റർ” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി.

കുറച്ചുനാളായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പള്ളി ക്വയറിൽ വയലിൻ വായിച്ചാണ് ജോയ് സംഗീതരംഗത്തേക്കുള്ള തന്റെ കടന്നുവരവ് നടത്തിയത്.പതിനെട്ടാം വയസിൽ പ്രശസ്‌ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥന്റെ ഓർക്കസ്‌ട്രയിൽ അംഗമായി. പന്ത്രണ്ടോളം ഹിന്ദി സിനിമകൾക്കും ജോയ് സംഗീത സംവിധാനം ചെയ്‌തു.
ലൗ ലെറ്റർ, ചന്ദനച്ചോല,ആരാധന, ഇവനെന്റെ പ്രിയപുത്രൻ,അഹല്യ, ലിസ,മുക്കവനെ സ്നേഹിച്ച ഭൂതം,അനുപല്ലവി, സ‌‌ർപ്പം, തരംഗം, ശക്തി,ചന്ദ്രഹാസം,മകരവിളക്ക്, മനുഷ്യമൃഗം, മുത്തുച്ചിപ്പികൾ,ഇതിഹാസം, കരിമ്പൂച്ച,രാജവെമ്പാല, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം സംഗീതം പകർന്നു.

Continue Reading