Connect with us

Crime

അപായപ്പെടുത്തിയാലും കേസ് നടത്താന്‍ സംവിധാനമൊരുക്കി, എക്‌സാലോജിക്കിനെതിരായ അന്വേഷണം ശരിയായിടത്ത് എത്തിക്കും- ഷോണ്‍ ജോര്‍ജ്

Published

on




കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം വരുമെന്ന മുന്‍കൂട്ടി കണ്ടാണെന്ന് പരാതിക്കാരൻ  ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു..കോട്ടയം ജില്ലാ പഞ്ചായത്തംഗവും മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ പരാതി പ്രകാരമാണ് എക്‌സാലോജികിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമെതിരെ അന്വേഷണം വന്നത്.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പറയുന്ന പിവി പിണറായി വിജയന്‍ ആണെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29 ന് താന്‍ എസ്എഫ്‌ഐഎക്കും കോര്‍പറേറ്റ് മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ഈ മാസം അഞ്ചിന് സിഎംആര്‍എല്ലും കെഎസ്‌ഐഡിസിയും കമ്പനി രജിസ്ട്രാര്‍ക്ക് വിശദീകരണം നല്‍കി. ഇത് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തനിക്ക് നല്‍കി. അതിനുള്ള മറുപടിയും താന്‍ നല്‍കിയെന്നും ആറ് മാസമായി സ്‌പെഷല്‍ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയും ഫോണ്‍ ചോര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും ഷോണ്‍ ജോര്‍ജ്ജ് കൂട്ടിച്ചേർത്തു.

എക്‌സാലോജിക്കിനെതിരായ ഈ അന്വേഷണം ശരിയായിടത്ത് എത്തിക്കും. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോ സഹായമോ താന്‍ തേടിയിട്ടില്ല. വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാന്‍ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. ആരെങ്കിലും തന്നെ അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ അഞ്ചു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ്ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Continue Reading