KERALA
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് ചുവരെഴുത്ത് നടത്തിയാൽ കടുത്ത നടപടിയുണ്ടാകും

തിരുവനന്തപുരം: സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുൻപ് ഇനിയും ചുവരെഴുത്ത് നടത്തിയാൽ കർശനമായ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചുവരെഴുത്തുകൾ തിരഞ്ഞെടുപ്പു പ്രചരണത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാർ ഉണ്ടാക്കിയതാണ്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള പണം സംബന്ധിച്ച ധവളപത്രം ഇറക്കണം. കേന്ദ്രത്തിനെതിരായ സർക്കാരിന്‍റെ സമരം കൊടുകാര്യസ്ഥത മറയ്ക്കാനാണെന്നും, രേഖകൾ നൽകിട്ടും പണം കിട്ടുന്നില്ലെങ്കിൽ സമരത്തെ പിന്തുണയ്ക്കാമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു,