NATIONAL
ക്ഷേത്ര ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു

ദിസ്‌പൂർ: അസമിൽ ക്ഷേത്ര ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. ഇന്ന് പുലർച്ചയോടെയാണ് രാഹുൽഗാന്ധി ആത്മീയ ആചാര്യൻ ശ്രീ ശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാനമായ ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയത്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ നാഗോണിലെത്തിയതായിരുന്നു അദ്ദേഹം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും നാഗോണിൽ ഉപരോധം നടത്തുകയാണ്. ഞങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്നും അനുമതി തടയുന്നതിനുവേണ്ടി എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ല. ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.