കോഴിക്കോട്: കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ്(75) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ് എന്ന അഭിലാഷ് കുഞ്ഞേട്ടൻ.