Entertainment
രുഗ്മിണി ദേവി അരുണ്ഡേൽ പുരസ്കാര വിതരണം വ്യാഴാഴ്ച്ച

കണ്ണൂർ -ഭാരതീയ നൃത്തകലയായ ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകുകയും
ദേവദാസി നൃത്ത സങ്കൽപ്പത്തിൽ നിന്ന് ജനകീയ നൃത്തത്തിലേക്ക് ഭരതനാട്യത്തെ ചിട്ടപെടുത്തിയ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത രുഗ്മിണി ദേവി അരുണ്ഡേലിന്റെ സ്മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഫിബ്രവരി 29 വ്യാഴാഴ്ച സമ്മാനിക്കും.
ഡോ. സുമിതാ നായർ (ലാസ്യ മയൂരി പുരസ്കാരം) ഡോ. വിഷ്ണു കാലർപ്പണ (നാട്യരത്‌ന പുരസ്കാരം)
ഡോ.വി.കുമാർ (നാട്യചൂഢാമണി പുരസ്കാരം)
കലാശ്രീ സതീശൻ കണ്ണൂർ (നാട്യ തിലക് പുരസ്കാരം)
ജൂറിയുടെ പ്രത്യേക പരാമർശം വി ഷീല (നാട്യ ജ്യോതി പുരസ്കാരം)
എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം
ഇതുപത്തിഅയ്യാരം രൂപയും, പ്രശസ്തിപത്രവും , ചിത്രകാരൻ അനൂട്ടി രൂപകൽപന ചെയ്ത ശീൽപ്പവുമാണ് പുരസ്കാരം
രുഗ്മിണി ദേവി അരുണ്ഡേലിന്റെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ പുരസ്കാരം സമർപ്പിക്കും.
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ
കേരള ഫോക് ലോർ അക്കാദമി സിക്രട്ടറി എ വി അജയകുമാർ , സിനിമാ നടൻ സുശീൽ കുമാർ തിരുവങ്ങാട്,
നർത്തകി സീത ശശീധരൻ , വണ്ടർ ബുക്ക് ഓഫ് റെക്കാർഡ് ജേതാവ് റഹീന കൊളത്തറ, കാഥികൻ മോഹൻ ദാസ് പാറാൽ, വിദ്യാഭ്യാസ പ്രവർത്തക സഞ്ജന രാജീവ് തുടങ്ങിയവർ പങ്കെടുക്കും.