Connect with us

KERALA

തൃശൂരിൽ വിജയം ഉറപ്പെന്ന് സുരേഷ് ഗോപി. തിര്‍ സ്ഥാനാർഥി ആരെന്നത് തന്‍റെ വിഷയമല്ല

Published

on

തൃശൂർ: തൃശൂരിൽ വിജയം ഉറപ്പെന്ന് സുരേഷ് ഗോപി. കെ. മുരളീധരന്‍റെ തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.എതിര്‍ സ്ഥാനാർഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി കുട്ടിച്ചേർത്തു.

തൃശൂരില്‍ ടി.എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാർഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പത്മജയുടെ ബിജെപി പ്രവേശത്തെ തുടര്‍ന്ന് തൃശൂരിലെ സമവാക്യങ്ങളാകെ മാറിമറിഞ്ഞ സാഹചര്യമാണുള്ളത്. ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇതോടെ ടിഎൻ പ്രതാപൻ മത്സരിക്കുന്നില്ലെന്നായി.

Continue Reading