KERALA
തലശേരി -മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: തലശേരി -മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാലാണ് (17) മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് നിദാൽ. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം വിർവ്വഹിച്ച ബൈപ്പാസ് കാണാനായി കൂട്ടുകാർക്കൊപ്പമെത്തിയതായിരുന്നു നിദാൽ. ഇതിനിടയിൽ നിദാൽ പാലങ്ങൾക്കിടയിലെ വിടവ് ചാടി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നിദാലിനെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.