Connect with us

NATIONAL

ലോക്‌സഭ തെരഞ്ഞെടുപ്പ്:വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് പിടിവീഴും സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളിലും നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെയോ പ്രചാരണങ്ങളിലൂടെയോ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.
പരസ്യം വാര്‍ത്തയായി നല്‍കുകയോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചാരണം നടത്തുകയോ ചെയ്യരുതെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍പിന്നെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവില്‍ വരികയായി. ഇതോടെ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയ വിഷയങ്ങള്‍ അതുപോലെ മുന്നോട്ടുപോയില്ല എങ്കില്‍ നടപടി നേരിടേണ്ടി വരും.”

Continue Reading