Business
സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ കടപത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്. ബി. ഐ കൈമാറി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തെരഞ്ഞെടുപ്പ് കടപത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ തെരഞ്ഞെടുപ്പ് കടപത്രങ്ങളുടെ സീരിയൽ നമ്പറുകളും ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയതായി എസിബിഐ കോടതിയിൽ സമർപ്പിച്ച് സത്യവാങ് മൂലത്തിൽ അറിയിച്ചു.