Connect with us

Entertainment

ആര്‍എല്‍വി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കേരള കലാമണ്ഡലം

Published

on

തൃശൂര്‍: നിറത്തിന്റെ പേരിലെ വിവാദത്തിന് പിന്നാലെ നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കേരള കലാമണ്ഡലം.

ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കലാമണ്ഡലം സത്യഭാമ എന്ന ന്യത്താധ്യാപിക കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ചത്.

കലാമണ്ഡലത്തില്‍ നിന്ന് തനിക്ക് ലഭിച്ച ക്ഷണത്തില്‍ രാമകൃഷ്ണന്‍ സന്തോഷം പങ്കുവച്ചു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്ന രാമകൃഷ്ണന്‍ പ്രതികരിച്ചു.”

Continue Reading