KERALA
ശബരിമലയിൽ കൂടുതൽ ജീവനക്കാർക്ക് കൊറോണ സ്ഥീരീകരിച്ചു

ശബരിമല: സന്നിധാനത്ത് രണ്ടു ദേവസ്വം ജീവനക്കാർക്കും പമ്പയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കുമാണ് കോവി ഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ദേവസ്വംബോർഡിലെ രണ്ട് മരാമത്ത് ഓവർസിയർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മരാമത്ത് ഓഫീസ് അടക്കുകയും അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 14 പേർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പമ്പയിലെ പോലീസുകാർക്ക് കൊറോണ സ്ഥിരീകരിച്ചത്.
കൂടുതൽ ജീവനക്കാർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തതോടെ സന്നിധാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. അണുനശീകരണ പ്രവർത്തനങ്ങളും വർധിപ്പിച്ചിട്ടുണ്ട്. നേരത്തെയും ശബരിമലയിലെ രണ്ട് താത്ക്കാലിക ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. വെള്ളനിവേദ്യം കൗണ്ടറിലെ താൽക്കാലിക ജീവനക്കാരനാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്കൊപ്പം പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.