KERALA
തിരുവനന്തപുരത്ത് അപ്രതീക്ഷിത സന്ദര്‍ശനവുമായി അമിത് ഷാ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപ്രതീക്ഷിത സന്ദര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വകാര്യ ഹോട്ടലില്‍ അടിയന്തര യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഒരു പരിപാടി ഒഴിവാക്കിയ ശേഷമാണ് അദേഹം ഇവിടെയെത്തിയത്.
ബിജെപി പ്രതീക്ഷ വയ്ക്കുന്ന എ ക്ലാസ് മണ്ഡലമാണ് തിരുവനന്തപുരം. അതിനാല്‍ അമിത് ഷായുടെ വരവും യോഗം ചേരലും തീര്‍ച്ചയായും രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു.
തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജീവ് ചന്ദ്രശേഖരന്‍, വി.മുരളീധരന്‍ എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. തുടർന്ന് കന്യാകുമാരിയിലേക്കാണ് ഇനി അമിത് ഷാ പോകുന്നത്.