Connect with us

KERALA

കേരളത്തില്‍ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ സത്യപ്രതിജ്ഞ ചെയ്തു

Published

on

ദില്ലി: കേരളത്തില്‍ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഹാരീസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയില്‍ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ഹാരീസ് ബീരാന്‍ രാജ്യസഭയില്‍ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീര്‍. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.”

Continue Reading