Connect with us

KERALA

എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ല

Published

on

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമർശനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തള്ളി എ.കെ. ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്ഐയുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി.ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്.എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ സംഘടനയ്ക്ക് കഴിയും.എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി.കേരള കൂടോത്ര പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

recommended by

HERB69 VIBE BOOSTER
മലപ്പുറം യിലെ പുരുഷന്മാർ രഹസ്യമായി ഇതുപയോഗിക്കുന്നു
കൂടുതൽ അറിയുക
എസ്എഫ്ഐ തുടരുന്നത് പ്രാകൃത സംസ്ക്കാരമാണെന്നും തിരുത്തിയില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിനൊരു ബാധ്യതയാവുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. പിന്നാലെ എസ്എഫ്ഐ ഇടിമുറിയിൽ വളർന്ന സംഘടനയല്ലെന്നും വേട്ടയാടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു.

Continue Reading