Connect with us

International

നേപ്പാളിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് രണ്ടു ബസുകൾ ഒഴുക്കിൽപെട്ടു. ബസ് ഡ്രൈവർമാരടക്കം 60 പേരെ കാണാതായി

Published

on

കാഠ്മണ്ഡു: കനത്ത മഴയ്ക്കിടെ നേപ്പാളിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് രണ്ടു ബസുകൾ നദിയിലേക്ക് വീണ് ഒഴുക്കിൽപെട്ടു. ബസിൽ ഡ്രൈവർമാരടക്കം 63 പേരുണ്ടായിരുന്നെന്നാണ് വിവരം. മൂന്നുപേർ ചാടി രക്ഷപ്പെട്ടു. പുലര്‍ച്ചെ 3.30നാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും തൃശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണെന്നാണ് വിവരം.

സെന്‍ട്രല്‍ നേപ്പാളിലെ മദന്‍ – ആശ്രിത് ഹൈവേയില്‍നിന്നാണ് ബസുകള്‍ തൃശൂലി നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ബസുകള്‍ കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. സംഭവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാന്‍ ദഹല്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കാണാതായ യാത്രക്കാരെ എത്രയുംവേഗം കണ്ടെത്താനും അദ്ദേഹം നിർദേശം നൽകി.കനത്ത മഴയെത്തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്നുള്ള എല്ലാ വിമാനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിരുന്നു.

Continue Reading