Connect with us

Entertainment

നടൻ ആസിഫ് അലിയെ അപമാനിച്ചില്ലെന്ന്സംഗീതജ്ഞൻ രമേഷ് നാരായണൻ

Published

on

കൊച്ചി:എംടിയുടെ ഒൻപത് കഥകളെ ആധാരമാക്കി ഒരുക്കുന്ന ‘മനോരഥം’ സിനിമയുടെ ട്രെയിലർ റിലീസ് ചടങ്ങിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് സംഗീതജ്ഞൻ രമേഷ് നാരായണൻ. താൻ ആസിഫ് അലിയെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് രമേശ് നാരായണൻ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രയാസമുണ്ടെന്നും അദ്ദേഹം  പറഞ്ഞു. എംടിയുമായി ഏറെ നാളായി പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ മകൾ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിനെത്തിയതെന്നും രമേഷ് നാരായണൻ പറഞ്ഞു.

ട്രെയ്‌ലർ ലോഞ്ചിന് ശേഷം ചിത്രവുമായി സഹകരിച്ച എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ച് മൊമെന്റോ നൽകിയപ്പോഴൊന്നും തന്നെ വിളിച്ചില്ല. അതിൽ ചെറിയ വിഷമം തോന്നി. കാരണം ആന്തോളജിയിൽ ജയരാജിന്റെ ചിത്രത്തിന് സംഗീതം ഒരുക്കിയത് താനാണ്. അദ്ദേഹം പോലും വേദിയിലേക്ക് ക്ഷണിക്കാത്തത് ചെറിയ വേദനയുണ്ടാക്കിയെന്നും രമേഷ് നാരായണൻ പറഞ്ഞു.

തനിക്ക് തിരുവനന്തപുരത്തേക്ക് വരേണ്ടതിനാൽ യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് ക്ഷണം ലഭിക്കാത്തത്തിന്റെ വിഷമം അശ്വതിയെ അറിയിച്ചത്. തുടർന്ന് പെട്ടെന്ന് തന്നെ അശ്വതി ക്ഷമ പറയുകയും തനിക്ക് മൊമന്റോ തരാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു.

വേദിയിൽ അപ്പോൾ സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമെന്റോ തന്റെ കയ്യിൽ ഏൽപിച്ച് പോയി. ആസിഫ് എനിക്കണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമാക്കുന്നതിനു മുമ്പ്, മൊമെന്റോ എന്നെ ഏൽപ്പിച്ച് ആസിഫ് ആശംസ പറയാതെ പോയി. തുടർന്നാണ് ജയരാജിനെ വിളിച്ചത്.ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവം ആണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലരമേശ് നാരായണൻ വ്യക്തമാക്കി.

Continue Reading