KERALA
പരിശോധനയിൽ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തി.തെരച്ചിൽ പുരോഗമിക്കവെ നിർണായക വിവരങ്ങൾ പുറത്ത്.

ഷിരൂർ: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കവെ നിർണായക വിവരങ്ങൾ പുറത്ത്. തട്ടുകടയുടെ താഴ്ഭാഗം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
അർജുന്റെ ലോറിയിൽ തടികൾ കയർ കൊണ്ടാണ് കെട്ടിവച്ചിരുന്നത്. ഈ കയറാണ് ക്രെയിനിൽ തട്ടിയത്. എന്നാൽ ഇത് കാണാതായ ലോറിയാണോയെന്ന വിവരം ഉറപ്പായിട്ടില്ല. തെരച്ചിലിന് വെല്ലുവിളി ഉയർത്തി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്.