Connect with us

KERALA

നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി.ലോറി ഉയർത്താനുള്ള സാധ്യത പരിശോധിക്കുകയാണ്.

Published

on

ഷിരൂർ : ∙ ദക്ഷിണ കന്നഡയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി. എന്നാൽ ശക്തമായ അടിയൊഴുക്കു കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല. രണ്ടുതവണ ഡ്രോൺ വെള്ളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും വലിയ അടിയൊഴുക്കുകാരണം വിജയം കണ്ടില്ല.ലോറി ഉയർത്താനുള്ള സാധ്യത പരിശോധിക്കുകയാണ്. മുങ്ങൽ വിദഗ്ധർ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിൻ പരിശോധിക്കാനായില്ല. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും.

Continue Reading