KERALA
മന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്

കോഴിക്കോട്: മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വയനാട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്