Connect with us

KERALA

ഇനി പോരാട്ടമില്ല : ചിത്രലേഖ മടങ്ങിജാതിവിവേചനമില്ലാത ലോകത്തേക്ക്

Published

on

ഇനി പോരാട്ടമില്ല : ചിത്രലേഖ മടങ്ങി
ജാതിവിവേചനമില്ലാത ലോകത്തേക്ക്

കണ്ണൂർ: സി.പി.എമ്മിനെതിരേ ജാതിവിവേചനത്തിനും ഓട്ടോറിക്ഷാ കത്തിച്ചതിനും നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയ ആയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. ഏറെ കാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം

പയ്യന്നൂർ എടാട്ട് സ്വദേശിയാണ്. വിവാഹം മുതൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ 2005-ലും 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. പിന്നിൽ സി.പി.എം. ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു

ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.

Continue Reading