Connect with us

KERALA

മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പൻ എന്ന് പറഞ്ഞത് നാക്ക് പിഴയെന്നും മാപ്പ് ചോദിക്കുന്നതായും പി.വി അൻവർ

Published

on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ പി.വി. അൻവർ. ദേശീയ പാത നിർമാണത്തിലും ബാർഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി ആരോപിച്ചു കൊണ്ടുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രിയുടെ അപ്പന്‍റെ അപ്പൻ പറഞ്ഞാലും അൻവർ മറുപടി പറയും എന്ന പരാമർശമുണ്ടായത്.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പരാമർശത്തിൽ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ അൻവർ ഫെയ്സ്ബുക്കിൽ പങ്കു വച്ചു. മുഖ്യമന്ത്രിക്കു മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും നാക്കുപിഴയാണെന്നും അൻവർ വിശദമാക്കി.”

Continue Reading