Connect with us

KERALA

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്ആവശ്യത്തിന് പൊലീസില്ല

Published

on

ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മാസപൂജ സമയത്ത് ഇത്ര അധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. അയ്യപ്പഭക്തര്‍
11 മണിക്കൂറുകളോളം കാത്തു നിന്നാണ് ദര്‍ശനം നടത്തുന്നത്.

ഭക്തരുടെ തിരക്ക് ശരംകുത്തി വരെ നീളുന്നു. അതേസമയം, പതിനെട്ടാംപടി ചവിട്ടാന്‍ കാത്തിരിക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കു വെള്ളം കൊടുക്കാന്‍ വലിയ നടപ്പന്തലില്‍ ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഭക്തജനങ്ങളുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. മൂന്ന് ഷിഫ്റ്റായി ഡ്യൂട്ടി ചെയ്യുന്ന 170 പൊലീസുകാരാണ് ആകെ സന്നിധാനത്തുള്ളത്.

മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ. എന്നാല്‍ ഒരു മിനിറ്റില്‍ പരമാവധി 50 മുതല്‍ 52 പേര്‍ വരെയാണ് നിലവില്‍ പടികയറുന്നത്.”

Continue Reading