Connect with us

KERALA

ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു

Published

on

തിരുവല്ല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കര്‍ഷക കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടി.
കിസാന്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനാണ്. 17 വര്‍ഷം ലാല്‍ വര്‍ഗീസ് സംസ്ഥാന കര്‍ഷക കോണ്‍ഗ്രസിനെ നയിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗവുമാണ് ലാല്‍ വര്‍ഗീസ് കല്‍പകവാടി. താഴെത്തട്ടില്‍ കോണ്‍ഗ്രസിന് സ്വാധീനം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. ലാല്‍ വര്‍ഗീസ് നിരവധി കര്‍ഷക സമരങ്ങളുടെ ഭാഗമായിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായുള്‍പ്പെടെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

കമ്മ്യൂണിസ്റ്റ് നേതാവ് ടികെ വര്‍ഗീസ് വൈദ്യന്റെ മകനാണ് ലാല്‍ വര്‍ഗീസ് കല്‍പകവാടി. തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി സഹോദരനാണ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച നാലാരയ്ക്കാണ് ശവസംസ്‌കാരം നടക്കുക.

Continue Reading