KERALA
പാലക്കാട് കൊട്ടിക്കലാശത്തിന് തിരശ്ശീല വീഴാൻ നിമിഷങ്ങൾ മാത്രംആവേശം കൊട്ടിക്കയറി പാലക്കാട്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമാകും. പ്രചാരണം 20 നാണ് വോട്ടെടുപ്പ്. പാലക്കാട്ട് മാങ്കൂട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പി. സരിനാണ് എല്‍.ഡി.എഫിനായി മത്സരരംഗത്തുള്ളത്. സി. കൃഷ്ണകുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ പരമാവധി ഇടങ്ങളില്‍ ഓടിയെത്തി വോട്ട് തേടാനുള്ള അവസാനതിരക്കിലാണ്. പ്രവർത്തകർ ആവേശത്തിമിർപ്പിലാണ്. പരസ്യപ്രചാരണത്തിന്റെ സമയപരിധി തിങ്കളാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തിങ്കളാഴ്ച സമാപിക്കുന്നത്. കൊട്ടിക്കലാശത്തിലാണ് നിലവിൽ മൂന്നണികൾ. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിൽ പി.സി. വിഷ്ണുനാഥ്, സന്ദീപ് വാര്യർ, രമേഷ് പിഷാരടി എന്നിവരാണ് റോഡ് ഷോ നയിക്കുന്നത്. ട്രോളി ബാഗുമായാണ് രാച്ചലു പ്രവർത്തകരും പ്രചാരണത്തിനെത്തിയത് എന്നതും ഇന്ന് കൗതുകമുയർത്തി.
ഇടത് സ്ഥാനാർത്ഥി പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവർ പ്രചാരണത്തിനുണ്ട്. വലിയ ആവേശത്തോടെയാണ് എൽ.ഡി.എഫ് പ്രവർത്തകരും കൊട്ടിക്കലാശത്തിനൊരുങ്ങുന്നത്. സ്റ്റെതസ്കോപ്പ് ധരിച്ച് കുട്ടികളുമുണ്ട് പ്രചാരണത്തിന്. സി. കൃഷ്ണകുമാറിന് വേണ്ടി ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും പാലക്കാട്ടെത്തിയിട്ടുണ്ട്.