NATIONAL
മകരവിളക്ക് ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം നിജപ്പെടുത്തും.

പത്തനംതിട്ട: മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം നിജപ്പെടുത്തും. ഡിസംബര്‍ 25ന് 54,000 പേര്‍ക്കും 26 ന് 60,000 പേര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി. ജനുവരി 12 ന് 60,000, 13ന് 50,000, 14ന് 40,000 എന്നിങ്ങനെയാണ് എണ്ണം നിജപ്പെടുത്തിയിട്ടുള്ളത്. ആ ദിവസങ്ങളില്‍ സ്‌പോട് ബുക്കിങ് ഒഴിവാക്കാനും തീരുമാനിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ നാലുദിവസങ്ങളിലായി 25,000 ത്തോളം പേര്‍ സ്‌പോട് ബുക്കിങ് നടത്തിയിരുന്നു. വെള്ളിയാഴ്ച 93,000 ലധികം പേര്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോടതിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകുകയെന്നറിയുന്നു