Business
ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കുംമാര്‍ക്കറ്റിങ് മാത്രമാണ് തൻ്റെ ഉദ്ദേശമെന്ന് ബോബി

തൃശൂര്‍: ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കുമെന്ന് വ്യവസായി ബോബി ചെമ്മണൂര്‍. ഇതിലൂടെ എല്ലാകാലത്തും താന്‍ ഉദ്ദേശിച്ചത് മാര്‍ക്കറ്റിങ് മാത്രമാണെന്നും ബോബി ചെമ്മണൂര്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സിനിമ താരങ്ങളോട് ഇക്കാര്യം പറഞ്ഞിട്ട് തന്നെയാണ് അവരെ വിളിക്കാറുള്ളത്. ആ ഉദ്ദേശം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളു. ഈ കേസിന് പിന്നില്‍ എന്തെങ്കിലും ഗൂഡാലോചന ഉള്ളതായി തനിക്ക് അറിവില്ല.ഈ വിഷയം തന്റെ ബിസിനസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. തന്റെ ജീവനക്കാരും ഉപഭോക്താക്കളും തന്നില്‍ വിശ്വസിക്കുന്നുണ്ടെന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജാമ്യാപേക്ഷ പരിഗണിച്ച സമയത്ത് ബോബി ചെമ്മണൂര്‍ കോടതിയില്‍ നരുപാധികം മാപ്പ് പറഞ്ഞിരുന്നു. ക്ഷമാപണം സ്വീകരിച്ച കോടതി കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.