NATIONAL
ബിജെ പിക്ക് കേവല ഭൂരിപക്ഷത്തിന് മുകളിൽ ലീഡ് തൊട്ട് പിന്നിൽ എഎപി കോൺഗ്രസ് രണ്ട് സീറ്റിൽ മാത്രം

ബിജെ പിക്ക് കേവല ഭൂരിപക്ഷത്തിന് മുകളിൽ ലീഡ് തൊട്ട് പിന്നിൽ എഎപി കോൺഗ്രസ് രണ്ട് സീറ്റിൽ മാത്രം
ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ വീറും വാശിയും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളിൽ ബിജെപിയാണ് മുന്നിൽ. ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവർ പിന്നിലാണ്. ഇവിഎം മെഷീനിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ 46 സീറ്റുമാണ് ബിജെപി മുന്നിട്ട് നിൽക്കുന്നു എഎപി 22 കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് ലീഡ് നില
പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു.
ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.