Connect with us

KERALA

ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Published

on

ബംഗളൂരു: ബന്നാര്‍ഘട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 )(മരിച്ച അര്‍ഷ് പി ബഷീര്‍ നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പിഎം ബഷീറിന്റെ മകനാണ്.) കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്.

അര്‍ഷ് പി ബഷീര്‍ എംബിഎ വിദ്യാര്‍ത്ഥിയും മുഹമ്മദ് ഷാഹൂബ് ബംഗളൂരുവില്‍ ജോലി ചെയ്യുകയുമാണ്. ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.

കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading