Entertainment
ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് വ്യക്തമാക്കി പൊലീസ്

കൊച്ചി ‘ ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് വ്യക്തമാക്കി പൊലീസ്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിലവിൽ കേസില്ലെന്ന് കൊച്ചി നാർകോട്ടിക് എസിപി അബ്ദുൽ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയിൽ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടിസ് നൽകുന്ന കാര്യം മേൽ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ ആരോപണത്തിൽ വിൻ സിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി എക്സൈസ് തേടി. എന്നാൽ നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്സൈസിനെ അറിയിച്ചു