Connect with us

International

മാർപാപ്പക്ക് വിട നൽകി ലോകം :സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Published

on

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായുള്ള ഗാന ശുശ്രൂഷ ആരംഭിച്ചു. വിശുദ്ധ കുർബാനയ്‌ക്ക് ശേഷം വിശ്വാസികൾക്കുള്ള ദിവ്യ കാരുണ്യ വിതരണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വൈദികർ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്.
ജനസാഗരമായി സെന്റ് പീറ്റേഴ്‌സ് ചത്വരം മാറിയിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കാൻ 130 രാജ്യങ്ങളിൽ നിന്ന് പ്രതിനിധി സംഘങ്ങൾ എത്തിയിട്ടുണ്ട്. ഇന്ത്യൻ രാഷ്‌ട്രപടി ദ്രൗപതി മുർമു, മാർപ്പാപ്പയുടെ ഭൗതികശരീരത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. മറ്റ് ലോകനേതാക്കൾക്കൊപ്പം സംസ്‌കാരചടങ്ങിലും പങ്കെടുക്കും. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസി‍ഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുക്രെയിൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കി തുടങ്ങിയവരും മാർപ്പാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്ററെ സംസ്‌കാര ചടങ്ങിന്റെ മുഖ്യകാർമികത്വം വഹിക്കും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരാകും.

Continue Reading