International
ഇന്ത്യൻ സൈന്യത്തിന് വേണ്ടി പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്

ഇന്ത്യൻ സൈന്യത്തിന് വേണ്ടി പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്
കണ്ണൂർ : ഇന്ത്യൻ സൈന്യത്തിന് വേണ്ടി പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്
കാശ്മീരിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരവാദികൾക്കെതിരെ ഇന്ത്യൻസൈന്യം തിരിച്ചടി തുടങ്ങിയ സാഹചര്യത്തിൽസൈന്യത്തിന് വേണ്ടി പയ്യാവൂർ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജയും പ്രാർത്ഥനകളും. ദേവസ്വം മുൻ ചെയർമാൻ ടി.പി. രാജീവന്റെ നേതൃത്വത്തിലാണ് മൃത്യുഞ്ജയ ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളും പ്രാർത്ഥനകളും ഇന്ന് നടത്തിയത്.
വില്ലാളിവീരനായ അർജ്ജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച സ്ഥലമായാണ് പയ്യാവൂർ ശിവക്ഷത്രം കരുതപ്പെടുന്നത്. പരമശിവൻ സ്വയം ഭൂവായി കുടികൊള്ളുന്ന ക്ഷേത്രമാണിത്.