KERALA
സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.
കടലാക്രമണത്തെ തുടർന്ന് കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. കടലിൽ ഇറങ്ങിയാണ് ജനങ്ങളുടെ പ്രതിഷേധം. ശക്തമായ കടലാക്രമണം നിലനിൽക്കുന്നതിനെ തുടർന്നാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്.
കണ്ണൂർ പിണറായിയിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. പെയിൻ്റിങ്ങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ. ഷിജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മഴയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് പിണറായി -പാറപ്രം റോഡിൽ വെച്ച് തെങ്ങിൻ്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്ര ചെയ്തിരുന്ന ബൈക്കിനു മുകളിൽ പതിച്ചത്. അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.