Entertainment
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ ഉടൻ

ഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വാർത്തവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടെന്റുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മാർഗരേഖ തയ്യാറാണെന്നും പ്രകാശ് ജാവഡേക്കർ രാജ്യസഭയിൽ അറിയിച്ചു. മതനിന്ദ, സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ അടക്കം നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.